ഇഹ്സാന്‍ എന്നാല്‍ നന്മ എന്നാണു അര്‍ത്ഥമാക്കുന്നത് . നന്മ ഓരോ വ്യക്തിയുടെയും വിശ്വാസവും വിജ്ഞാനവും അനുസരിച്ചാണ് വിലയിരുത്തപ്പെടുക . എന്റെ നന്മ താങ്കള്‍ക്കു നന്മ ആകണമെന്നില്ല .താനകളുടെ നന്മ എനിക്കും നന്മ ആകണമെന്നില്ല . ഈ ബ്ലോഗ്‌ നന്മ മാത്രം തിരഞ്ഞെടുക്കുവാനുള്ള ഒരു ശ്രമവുമല്ല , മറിച്ചു നന്മ എഴുതുന്ന ബ്ലോഗുകള്‍ എന്ന കാഴ്ച്ചപ്പാടോട് കൂടിയ ബ്ലോഗുകള്‍ തിരഞ്ഞെടുത്തു നല്‍കിയിരിക്കുന്നു എന്ന് കരുതിയാല്‍ മതി .


മാത്രവുമല്ല കൂടുതല്‍ ബ്ലോഗുകളും ഇസ്ലാമുമായി ബന്ധപ്പെട്ടവയാണ് .ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ .അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും മാനദണ്ട പ്രകാരം ഇവിടെ ചേര്‍ത്തിരിക്കുന്നു . പറഞ്ഞു വന്നത് ഏതെന്കിലും ബ്ലോഗ്‌ ഇവിടെ ചേര്‍ത്തില്ല എങ്കില്‍ ആ ബ്ലോഗ്‌ നന്മ ഉദ്ദേശിച്ചു എഴുതപ്പെട്ട ബ്ലോഗ്‌ അല്ല എന്ന് ഞാന്‍ കരുതുന്നു എന്ന് കരുതരുത് എന്ന് പറയുവാനാണ് . പരമാവധി ബ്ലോഗുകള്‍ ചേര്‍ക്കണം എന്ന് തന്നെയാണ് ഉദ്ദേശിച്ചിട്ടുള്ളത് .